വാഷിംഗ്ടണ്‍: ടോക്കിയോ ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങിൽ വുമൻസ് ബാസ്കറ്റ്ബോൾ താരം സു ബേർഡും, ബേസ്ബോൾ താരം എഡ്ഡി അൽവാറഡും അമേരിക്കൻ പതാകയേന്തും.
അമേരിക്കൻ ബാസ്കറ്റ്ബോൾ വനിതാ താരമായ ബേർഡ് (40) നാലു തവണ ഡബ്ല്യുഎൻബിഎ ചാന്പ്യനായിരുന്നു. വുമൻസ് ബാസ്കറ്റ് ബോൾ ടിം ഒളിംപിക് ഗോൾഡ് മെഡൽ നേടിയപ്പോൾ ടീമിൽ അംഗവുമായിരുന്നു.
അൽവാറഡ് (31) മയാമി മാർലിൻഡ് ഓർഗനൈസേഷനിൽ ഇൻ ഫിൽഡർ ആയിരുന്നു. ഒളിന്പിക്സിൽ സ്ക്കേറ്റിംഗിൽ വെള്ളി മെഡൽ ജേതാവായിരുന്നു. ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ പതാക വഹിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ഇരുവരും അവരുടെ ആഹ്ലാദം പങ്കുവച്ചു. ജീവിതത്തിലെ അത്യപൂർവ്വ നിമിഷങ്ങളായിരിക്കുമെന്ന് ഇരുവരും പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ടോക്കിയോ ഒളിന്പിക്സ്: സു ബേർഡും എഡ്ഡി അൽവാറഡും അമേരിക്കൻ പതാകയേന്തും
10:17 PM Jul 22, 2021 | Deepika.com