കുവൈറ്റ് സിറ്റി : തൃശൂർ സ്വദേശി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി നാജ അറക്കൽ അബ്ദുൽ ലത്തീഫ് (43 ) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ മുബാറക്ക് അൽ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയായിരുന്നു മരണം. കുവൈറ്റിൽ എന്എച്ച്ഇ കന്പനി ജീവനക്കാരനായിരുന്നു. ഭാര്യ: സജ്ന നാജ, മക്കൾ: റയാൻ,അയിഷ.
റിപ്പോർട്ട്: സലിം കോട്ടയിൽ
തൃശൂർ സ്വദേശി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു
06:14 PM Jul 22, 2021 | Deepika.com