കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു എറണാകുളം സ്വദേശിനി മരിച്ചു. എറണാകുളം സ്വദേശിനി ശ്യാമാലയം നിഷാ സുരേന്ദ്രൻ (45 ) ആണ് മരണപ്പെട്ടത്. മിഷ്റഫ് ഹോസിപിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം. 12 വർഷമായി കുവൈറ്റിൽ കൂൾപെക്സ് കന്പനിയിൽ അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജരായിരുന്നു. രണ്ട് മക്കളുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി മരിച്ചു
06:09 PM Jul 22, 2021 | Deepika.com