കാൽഗറി: മലയാളി കൽച്ചറൽ അസോസിയേഷൻ കാൽഗറി(എംസിഎസി) സെക്രട്ടറി എബ്രഹാം ഐസക്കിന്റെ പിതാവ് മല്ലപ്പള്ളി ചിറക്കടവിൽ ഐസക് മേരി ദാസൻ (കുഞ്ഞ്-74) നിര്യാതനായി. വിജയവാഡ സെയിന്റ് ഫ്രാൻസിസ് ഹൈസ്കൂൾ അധ്യാപകനായി വിരമിച്ച അദ്ദേഹം, മല്ലപ്പള്ളി മിനോലാക് പെയ്ന്റസ് ഉടമയായിരുന്നു. കൂടാതെ മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി, മല്ലപ്പള്ളി കരിസ്മാറ്റിക് കണ്വെൻഷൻ സെക്രട്ടറി, മല്ലപ്പള്ളി യൂണിറ്റ് വിൻസെന്റ് ഡി പോൾ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതന്റെ ഭാര്യ എടത്വാ വള്ളപ്പുരയ്ക്കൽ കുടുംബാംഗം റീത്താമ്മ. സംസ്കാരം പിന്നീട് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക പള്ളിയിൽ.
മറ്റുമക്കൾ: വർഗീസ് ഐസക്ക്(ടൊറോന്േറാ), റോസ് മേരി(അയർലൻഡ്), എലിസബത്ത്(അബുദാബി). മരുമക്കൾ: ഗ്രേസ് മരിയ, ലിൻസി ബാബു, പോൾ ജോസഫ് , ഷാൻ സണ്ണി.
കൂടുതൽ വിവരങ്ങൾക്ക്: +1 587 437 6615.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
ഐസക് മേരി ദാസൻ നിര്യാതനായി
05:29 PM Jul 21, 2021 | Deepika.com