റിയാദ് : റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ ജില്ലയിലെ വയനൂർ കോലയാട്, തന്പുരു നിവാസിൽ സതീശൻ പിബിയുടെ (48) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖിൽ വച്ചാണ് സതീശൻ മരണപ്പെട്ടത്. 10 വർഷമായി തദീഖിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. റിയാദ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പരേതന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്.
റിയാദിൽ നിര്യാതനായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
11:51 PM Jul 20, 2021 | Deepika.com