സാൻഫ്രാൻസിസ്ക്കോ: ജഗന്നാഥ് കൾച്ചറൽ ആന്റ് എജുക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കലിഫോർണിയ സാൻഫ്രാൻസിസ്ക്കോ ബെ ഏരിയായിൽ രഥോത്സവം സംഘടിപ്പിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു രഥയാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 11ന് സംഘടിപ്പിച്ച രഥയാത്രയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ 500 പേർ പങ്കെടുത്തു. കലിഫോർണിയ നൈൽസ് ഫ്രീമോണ്ട് അന്പലത്തിലാണ് ജഗന്നാഥ് പരിബർ രഥോത്സവത്തിന്റെ ചടങ്ങുകൾ നടന്നത്.
രഥയാത്രയിൽ പങ്കെടുത്തവർ വേദമന്ത്രങ്ങൾ ഉരുവിട്ട് രഥോത്സവ ചടങ്ങുകൾക്ക് അന്പലപൂജാരി വിശ്വാമിജി നേതൃത്വം നൽകി. രഥോത്സവത്തോടനുബന്ധിച്ചു ഒഡിസി ഡാൻസ്, മ്യൂസിക്ക്, പെയ്്ന്റിംഗ് എന്നിവയും പ്രാദേശിക ഇന്ത്യൻ അമേരിക്കൻ ആർട്ടിസ്റ്റ് രഥത്തിന്റെ ചെറിയ മോഡലും ക്രമീകരിച്ചിരുന്നു.
ഫ്രിമോണ്ട് മേയർ ലിലി മെയ്, സിറ്റി കൗണ്‍സിൽ മെന്പർ രാജ സാൽവൻ, ഹെയ്വാർഡ് സിറ്റി കൗണ്‍സിലിംഗ് അംഗം അയ്ഷാ വഹാസ്, ഡെ. കോണ്‍സുലേറ്റ് ജനറൽ രാജേഷ് നായ്ക്ക് ഉൾപ്പെടെ നിരവധി പ്രാദേശിക ജനപ്രതിനിധികളും രഥോത്സവത്തിൽ പങ്കെടുത്തു.
ഭാവിതലമുറയിൽ സാംസ്കാരികവും, ആത്മീയവുമായ പാരന്പര്യം നിലനിർത്തുക എന്നതാണ് രഥയാത്ര കൊണ്ട് ഉദേശിക്കുന്നതെന്ന് എജുക്കേഷൻ സെന്റർ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പി.പി ചെറിയാൻ
സാൻഫ്രാൻസിസ്ക്കോയിൽ രഥയാത്ര സംഘടിപ്പിച്ചു
10:44 PM Jul 19, 2021 | Deepika.com