ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10 മുതൽ 56 കാർഡ് ഗെയിംസ് മത്സരം നടത്തുന്നു. 1800 E.Oakton, Desplaines-KCS ഹാളിൽ നടത്തുന്ന കാർഡ് ഗെയിംസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 12നു മുന്‍പ് റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
മത്സരാർഥികൾക്കുള്ള ഒന്നാം സമ്മാനം നേടുന്ന ടീമിന് ജോസ് മല്ലപ്പള്ളി സ്പോണ്സർ ചെയ്യുന്ന കുര്യൻ മല്ലപ്പള്ളി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും. രണ്ടാം സമ്മാനം നേടുന്ന ടീമംഗങ്ങൾക്ക് സിറിയക് കൂവക്കാട്ടിൽ സ്പോണ്സർ ചെയ്യുന്ന കെ.കെ. ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോണ്സണ് കണ്ണൂക്കാടൻ (പ്രസിഡന്റ്-847 477 0564), ജോഷി വള്ളിക്കളം (സെക്രട്ടറി- 312 685 6749), മനോജ് അച്ചേട്ട് (ട്രഷറർ-224- 522-2470), സാബു കട്ടപുറം(ജോ.സെക്രട്ടറി)-630-791-1452), ഷാബു മാത്യു (ജോ.ട്രഷറർ) ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ (ജനറൽ കണ്‍വീനർ- 630 607 2208), ആൽവിൻ ഷിക്കൂർ (കോ-കണ്‍വീനർ-630-274-5423), ഫിലിപ്പ് പുത്തൻപുര (കണ്‍വീനർ-773-405-5954), ജോമോൻ തൊടുകയിൽ (കണ്‍വീനർ-312-719-3517).
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 56 കാർഡ് ഗെയിംസ്
10:41 PM Jul 19, 2021 | Deepika.com