ദോഹ: ലോകകപ്പ് ഫുട്ബോള്‍ ആവേശം ഏറ്റവുവാങ്ങി ഖത്തറില്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനമൊരുക്കി മനു രഹനീഷും സംഘവും. മലയാളിയും ഖത്തറിലെ ബീ ഗ്ലോബല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ മനുവിന്റെ ആശയമാണ് കുട്ടികള്‍ക്കായി ഫുട്ബോള്‍ പരിശീലനം ഒരുക്കുക എന്നത്. അടുത്ത ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആതിഥേയരെന്ന പ്രത്യേകതയും ഖത്തറിനുണ്ട്.
ഇത്തരമൊരു പരിശീലന ക്യാമ്പിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാമ്പ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു. മനു രഹനീഷ്, ബീ ഗ്ലോബല്‍ ഡയറക്ടര്‍മാരായ ജിമ്മി ജോസഫ്, ജോബി ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഖത്തറില്‍ കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ പരിശീലനമൊരുക്കി മനു രഹനീഷും സംഘവും
06:07 PM Jul 19, 2021 | Deepika.com