അബുദാബി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ വീണ്ടും അണുനശീകരണ യജ്ഞം ആരംഭിക്കാൻ തീരുമാനമായി. ജൂലൈ 19 തിങ്കളാഴ്ച്ച മുതലാണ് രാത്രികാലങ്ങളിൽ യാത്രാ നിയന്ത്രണം. ഏർപ്പെടുത്തികൊണ്ട് അണുനശീകരണ യജ്ഞം നടത്തുക.
അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദിവസവും രാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ അഞ്ചുവരെയാണ് അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പാക്കുന്നത്. കർഫ്യൂ കാലയളവിൽ പൊതുജനങ്ങൾ വീടുകളിൽ കഴിയണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവയ്ക്കായുള്ള യാത്രകൾക്ക് ഇളവുണ്ട്. ഇതിനായി അബുദാബി പോലീസിൽനിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമായും വാങ്ങിയിരിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബിയിൽ അണുനശീകരണ യജ്ഞം പുനരാരംഭിക്കുന്നു
01:54 AM Jul 19, 2021 | Deepika.com