കു​വൈ​റ്റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന; 11 മ​ര​ണം

11:31 PM Jun 23, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും റെ​ക്കോ​ർ​ഡ് വ​ർ​ധ​ന. 1,962 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് . അ​തി​നി​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.15 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കു​വൈ​റ്റി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 342 ,929 ആ​ണ്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന 11 പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,888 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 94.16 ശ​ത​മാ​ന​മാ​ണ്. 1,604 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത് . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 322,897 കോ​വി​ഡ് മു​ക്ത​രാ​യി. 18,144 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 238 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ