കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ നടത്തിയ കുവൈറ്റ് പ്രവാസികൾക്കായി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. ഗൂഗിൾ ലിങ്ക് വഴി (https://forms.gle/ZgRpFBTFV5V24Vqb8) വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇന്ത്യയിൽ നിന്നും ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളെ തുടർന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത് .
നിലവിൽ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ വിഷയങ്ങൾ കുവൈറ്റ് അധികാരികൾക്ക് മുന്നിൽ എത്തിക്കുവാനും ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുവാനും ഉദ്ദേശിച്ചു കൊണ്ടാണണ് രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത് എന്ന് എംബസി ഇറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ
ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കുന്നു
11:24 PM Jun 23, 2021 | Deepika.com