ജിദ്ദ: മൂന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്പോൾ തന്നെ കേവലം ഒന്പത് വയസിനോടടുത്ത സമയത്ത് ’ഒൗട്ടർ സ്പേസ്’ എന്ന അവിസ്മരണീയമായ ഇംഗ്ലീഷ് നോവൽ എഴുതി ലോക പ്രശസ്തി നേടിയ കുഞ്ഞു എഴുത്തുകാരനും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ മാസ്റ്റർ മുഹമ്മദ് അമാനെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) ജിദ്ദ ആദരിച്ചു.
ജിദ്ദയിലെ താമസക്കാരായ ഇന്ത്യൻ വംശജരായ മലയാളികളായ സുനിൽ - സോഫിയ സുനിൽ ദന്പതികളുടെ പ്രിയ മകനായ അമാൻ വിവിധ ചിത്രങ്ങളോട് കൂടിയാണ് ’ഒൗട്ടർ സ്പേസ്’ എന്ന തന്റെ ഇംഗ്ലീഷ് നോവൽ എഴുതി തയാറാക്കിയിട്ടുള്ളത്. മുഹമ്മദ് അമാന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ആദരിച്ച ചടങ്ങിൽ ഇക്കഴിഞ്ഞ വർഷം 10, 12 ക്ലാസുകളിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ഇസ്പാഫ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ മക്കളായ വിദ്യാർഥികൾക്കുള്ള ’ഇസ്പാഫ്’ ഒൗട്സ്റ്റാന്ഡിംഗ് അവാർഡുകൾ ഇസ്പാഫ് ഉപദേശക സമതി അംഗങ്ങളായ സലാഹ് കാരാടൻ, അബ്ദുൽ അസീസ് തങ്കയത്തിൽ, നാസർ ചാവക്കാട്, മായിൻ കുട്ടി പി.എം തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് വിതരണം ചെയ്തു.
ആമിന മുസ്തഫ ആലുങ്ങലിന്റെ ക്വുർആൻ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടി ഇസ്പാഫ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി നേതൃത്വം നൽകി, പ്രസിഡന്റ് എഞ്ചി. മുഹമ്മദ് ബൈജു അധ്യക്ഷൻ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതമോതിയ പരിപാടിയിൽ ജോ: സെക്രട്ടറി ഫസ്ലിൻ നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
നോവലിസ്റ്റ് മുഹമ്മദ് അമാനെ ഇസ്പാഫ് ആദരിച്ചു
11:38 PM Jun 22, 2021 | Deepika.com