ജിദ്ദ : യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നിരത്തിലിറക്കിയ ഒരു രൂപയ്ക്ക് ആംബുലൻസ് സർവീസിലേക്ക് ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച സംഭാവന പത്തനംതിട്ട വെട്ടിപ്പുറത്തുള്ള പെന്റയിൽ ഒഐസിസി ജില്ലാ സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണൻ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്ക് കൈമാറി.
യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഈ ആംബുലൻസ് സർവീസിലേക്ക് യാതൊരു മടിയും കൂടാതെ സഹായം നൽകിയ ജിദ്ദയിലെ പത്തനംതിട്ട ഒഐസിസിയുടെ എല്ലാ പ്രവർത്തക്കും, കൂടാതെ നല്ല മനസിന്റെ ഉടമകൾക്കും ജില്ലാ പ്രസിഡൻറ് അനിൽ കുമാർ പത്തനംതിട്ടയ്ക്ക് അയച്ച സന്ദേശത്തിൽ അനീഷ് വരിക്കണ്ണമല നന്ദി അറിയിച്ചു. ജില്ലയിയിൽ ഈ കോവിഡ് കാലത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ വളരെ മാതൃതപരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ യുത്ത് കോണ്‍ഗ്രസ് ആറ·ുള നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ വി ഷേക്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അജിത് മണ്ണിൽ, ഒഐസിസി ജില്ലാ സെക്രട്ടറി ബാബുകുട്ടികുരിക്കട്ടിൽ, ജിദ്ദ ഒഐസിസി ശബരിമല സേവനകേന്ദ്ര കോർഡിനേറ്റർ അശോക് കുമാർ മൈലപ്ര കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. അലി തേക്കുതോട്, സന്തോഷ് പൊടിയൻ, സൈമണ്‍ വറുഗീസ് സഹായധനം നൽകുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരിപാടിയുടെ നടത്തിപ്പിന് ജിദ്ദയിൽ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിൽ ജില്ലാ പ്രസിഡൻറ് അനിൽകുമാർ പത്തനംതിട്ട അധ്യക്ഷനായിരുന്നു. കെടിഎ മുനീർ,സക്കീർഹുസൈൻ ഇടവണ്ണ , അലിതേക്കുതോട്,നൌഷാദ് അടൂർ , ശ്രീജിത്ത് കണ്ണൂർ, മനോജ് മാത്യു അടൂർ , വിലാസ് അടൂർ, അയൂബ്ഖാൻ പന്തളം, സിയാദ് പടുതോട് , വറുഗീസ് ഡാനിയൽ, ജോസ് മാത്യുപുല്ലാട് ,റാഫിചിറ്റാർ, നവാസ് റാവുത്തർചിറ്റാർ, വറുഗീസ് സാമുവൽ, ഷറഫ് പത്തനംതിട്ട, അയൂബ് താന്നിമൂട്ടിൽ, സൈമണ്‍ വറുഗീസ് , ഷിജോയ് പി ജോസഫ്, എബി ചെറിയാൻ മാത്തൂർ ,സജി ജോർജ് കുറുങ്ങട്ടു , സുജൂരാജു, ജോബി ടി ബേബി ,ജോർജ്ജ് വറുഗീസ് , മുനീർ പത്തനംതിട്ട, ജോസഫ് നേടിയവിള, ഹയദർനിരണം, ബിനു ദിവാകരൻ , സാബു ഇടിക്കുള അടൂർ,ജിജു ശങ്കരത്തിൽ, ബൈജു മത്തായി, ഓമനകുട്ടൻ പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
ഒരു രൂപയ്ക്ക് ആംബുലൻസ് സർവീസ് ഒഐസിസി സഹായധനം കൈമാറി
11:37 PM Jun 22, 2021 | Deepika.com