അബുദാബി: എമിരേറ്റ്സ് പോസ്റ്റിന്റെ പേരിലും വ്യാജ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കി തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. എമിരേറ്റ്സ് പോസ്റ്റിന്റെ ഒൗദ്യോഗിക വെബ് സൈറ്റിലൂടെ മാത്രമേ തുക അടക്കവൂ എന്ന് ഉപഭോക്താക്കളോട് അധികൃതർ അറിയിച്ചു.
എമിരേറ്റ്സ് പോസ്റ്റ് വഴി എത്തുന്ന കൊറിയർ, ഷിപ്പ്മെന്റുകൾ എന്നിവക്കുള്ള നിരക്ക് ഈടാക്കുന്നതിനാണ് വ്യാജ ഓണ്‍ലൈൻ പേയ്മെന്റ് ലിങ്കുകൾ ഇമെയിൽ വഴി എത്തുന്നത് . ഒൗദ്യോഗിക വെബ് സൈറ്റുകൾക്ക് സമാനമായ തേർഡ് പാർട്ടി വെബ് സൈറ്റുകളിലെ ലിങ്കുകളിലൂടെ തുക അടയ്ക്കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളാണ് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകി അക്കൗണ്ട് തുറന്ന് തുക അടക്കാനാണ് നിർദ്ദേശം. ഇത്തരം വിവരങ്ങൾ വ്യാജ·ാർ ദുരുപയോഗം ചെയ്യുകയാണ് പതിവ് . എമിരേറ്റ്സ് പോസ്റ്റിൽ നിന്നും തുക അടയേക്കുന്നതിനായി എസ്എംഎസിലൂടെയോ, ഈമെയിലിലൂടെയോ ലിങ്കുകൾ അയക്കുന്പോൾ അത് ഒൗദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം അടക്കുന്ന രീതിയിലാകും അയക്കുന്നതെന്നും മറ്റുള്ള ലിങ്കുകൾ ഉപയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. കൊറിയറോ, ഷിപ്പ്മെന്റുകളോ എത്തിയതായി കാണിച്ചുള്ള വ്യാജ സന്ദേശങ്ങളും ഉപഭോക്താക്കൾക്കായി ലഭിക്കാറുണ്ടെന്നും അത്തരം സന്ദേശങ്ങൾ കൃത്യമാണോയെന്നു ഉറപ്പു വരുത്തണമെന്നും എമിരേറ്റ്സ് പോസ്റ്റ് അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
എമിരേറ്റ്സ് പോസ്റ്റ് : തുകയടക്കാൻ ഒൗദ്യോഗിക വെബ് സൈറ്റ് മാത്രം ഉപയോഗിക്കുക
11:36 PM Jun 22, 2021 | Deepika.com