ദുബായ്: അന്തരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ വണ്‍, കോണ്‍കോർസ് ഡി എന്നീ ടെർമിനലുകൾ ജൂണ്‍ 24 മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് വിമാനത്താവളം വഴി യാത്ര നടത്തുന്നവർ തങ്ങളുടെ ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകൾ എന്നിവ വിമാനകന്പനികളിൽ നിന്നും വ്യക്തത വരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ജൂണ്‍ 24 മുതൽ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും എത്തുന്നതും യാത്ര തിരിക്കുന്നതും ടെർമിനൽ വണ്ണിൽ നിന്നാകുമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 25 നു പ്രവർത്തനം നിർത്തിവച്ചിരുന്ന ടെർമിനലുകളാണ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നത്. വ്യോമയാന ഗതാഗത രംഗത്ത് സമീപ ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന വൻ വളർച്ച, കൂടുതൽ യാത്രക്കാരെ ദുബായിലേക്ക് എത്തിക്കുമെന്ന കണക്കു കൂട്ടലുകളോടെയാണ് ടെർമിനലിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതെന്ന് ദുബായ് എയർപോർട്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.
ടെർമിനൽ രണ്ടിലും, മുന്നിലും പ്രവർത്തിക്കുന്ന നാൽപതോളം അന്തരാഷ്ട്ര വിമാനകന്പനികൾക്കു തങ്ങളുടെ പഴയ താവളത്തിലേക്ക് മടങ്ങി വരുന്നതിനാണ് അവസരം ഒരുങ്ങുന്നത്. അടുത്ത ദിവസങ്ങളിലായി വിവിധ വിമാനക്കന്പനികളുടെ നിലവിലുള്ള ടെർമിനലുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും , ദുബായ് വിമാനത്താവളം വഴി യാത്ര നടത്തുന്നവർ തങ്ങളുടെ ഡിപ്പാർച്ചർ , അറൈവൽ ടെർമിനലുകൾ ഇതൊക്കെ എന്ന് വിമനകന്പനികളിൽ നിന്നും വ്യക്തത വരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ജൂണ്‍ 24 മുതൽ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും എത്തുന്നതും യാത്ര തിരിക്കുന്നതും ടെർമിനൽ വണ്ണിൽ നിന്നാകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായ് വിമാനത്താവളത്തിലെ കൂടുതൽ ടെർമിനലുകൾ തുറക്കുന്നു
10:56 PM Jun 21, 2021 | Deepika.com