കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ആറാമത്തെ ആരോഗ്യ വെബിനാർ ജൂണ്‍ മാസം 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ, ’ഉദര രോഗങ്ങളും - പ്രതിവിധിയും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഉദരരോഗ വിദഗ്ദ്ധനും, കുവൈറ്റിലെ പ്രശസ്ത ഫിസിഷ്യനും ഇന്ത്യൻ ഡോക്ടേർസ് ഫോറം പ്രതിനിധിയുമായ ഡോ. ജോസഫ് തരകൻ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നതും സംശയങ്ങൾക്ക് നേരിട്ട് മറുപടി നൽകുന്നതുമാണ്. സൂം അപ്ലിക്കേഷൻ മുഖേനയുള്ള ഈ വെബ്ബിനാറിൽ സംബന്ധിക്കുന്നതിനുള്ള ലിങ്കിനും, മറ്റ് വിശദാംശങ്ങൾക്കും ചുവടെ ചേർക്കുന്ന ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജോർജ് ചെറിയാൻ (ഫോണ്‍ : 51456066),
മുഹമ്മദ് ഷുഹൈൽ (ഫോണ്‍ : 55290976),
ഷെമീർ റഹീം (ഫോണ്‍ : 66177436),
ശാരീരിക ആരോഗ്യം നിലനിർത്തി രോഗങ്ങളെ പ്രതിരോധിക്കേണ്ട ഇക്കാലത്ത് വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി ഇതിനോടകം നടത്തിയ 5 വെബിനാറുകളിലും പ്രവാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നുവെന്ന് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് പ്രസിഡന്റ് ജോർജ് ചെറിയാൻ, ജനറൽ സെക്രട്ടറി ജേക്കബ് റോയി, ജനറൽ പ്രോഗ്രാം കണ്‍വീനർ ഷെമീർ റഹീം എന്നിവർ അറിയിച്ചു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ മുഴുവൻ ആളുകളോടും ഭാരവാഹികൾ അഭ്യർഥിച്ചു.
റിപ്പോർട്ട്: റെജു ഡാനിയേൽ
കുവൈറ്റ് മലയാളികൾ ആറാമത് ആരോഗ്യ വെബിനാർ 25ന്
10:34 PM Jun 21, 2021 | Deepika.com