കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഓപ്പണ്‍ ഹൗസ് ജൂണ്‍ 23 ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കും. ഓണ്‍ലൈൻ ഓപ്പണ്‍ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കുവൈറ്റ് സന്ദർശനവും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യും.
സൂം ആപ്ലിക്കേഷനിൽ 92084791973 എന്ന ഐഡിയിൽ 558706 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈറ്റിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നന്പർ, സിവിൽ ഐഡി നന്പർ, ഫോണ്‍ നന്പർ, കുവൈറ്റിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് ജൂണ്‍ 23 ബുധനാഴ്ച നടക്കും
10:28 PM Jun 21, 2021 | Deepika.com