വാഷിംഗ്ടണ്‍: അമേരിക്കയിലെ അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവർക്ക് ഇപ്പോൾ ലഭിക്കുന്ന മെഡികെയർ ആനുകൂല്യങ്ങളോടൊപ്പം ഡെന്റൽ, വിഷൻ, ഹിയറിംഗ് എയ്ഡ് ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന സമ്മർദവുമായി ബർണി സാന്േറഴ്സും ചക്ക് ഷുമ്മറും. ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഇരുവരും ജൂണ്‍ 20 ഞായറാഴ്ചയാണ് ഈ നിർദ്ദേശം ബൈഡനു മുന്പിൽ സമർപ്പിച്ചത്.
1960 മുതൽ മില്യണ്‍ കണക്കിന് പ്രായമായ അമേരിക്കൻ പൗര·ാർക്ക് മെഡികെയർ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിലും വിഷൻ, ഡെന്റൽ, ഹിയറിംഗ് ആനുകൂല്യം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വലിയ തുക ഇതിനു വേണ്ടി ചിലവഴിക്കേണ്ടിവന്നിരുന്നു. പലരും ഇതുകൊണ്ടു തന്നെ ചികിത്സ വേണ്ടെന്നുവെക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.
സെനറ്റ് മെജോറട്ടി ലീഡർ ഷുമ്മർ കഴിഞ്ഞ ഏപ്രിൽ മാസം പ്രസിഡന്റ് ബൈഡൻ കൊണ്ടുവന്ന അമേരിക്കൻ ജോബ്സ് ആന്റ് ഫാമിലി പ്ലാനിൽ ഈ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും, വൈറ്റ് ഹൗസ് ഈ ആവശ്യം നിരാകരിച്ചു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ 2020 ൽ നടത്തിയ പഠനത്തിൽ അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ള അഞ്ചിൽ ഒരാൾക്ക് ഡന്റൽ ചികിത്സ ശരിയായി ലഭിക്കാത്തിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.
വെർമോണ്ടിൽ നിന്നുള്ള സെനറ്റർ ബർണിയും, മെജോറട്ടി ലീഡർ ഷുമ്മറും കൊണ്ടുവന്ന നിർദേശങ്ങൾ സെനറ്റും, ബൈഡനും അംഗീകരിക്കുകയാണെങ്കിൽ അമേരിക്കയിലെ മുതിർന്ന പൗര·ാരെ സംബന്ധിച്ചു ഇതു വളരെയേറെ പ്രയോജനപ്പെടും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മെഡികെയർ ആനുകൂല്യം: ഡെന്റൽ, വിഷൻ എന്നിവ ഉൾപ്പെടുത്തണമെന്ന് ഷുമ്മറും ബർണിയും
10:08 PM Jun 21, 2021 | Deepika.com