ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിഡ്സ് കോർണർ പരിപാടി കുട്ടികൾക്കായി ജൂണ്‍ 25ന് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് അസോസിയേഷൻ ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്യുന്നു. വേൾഡ് ബിസിനസ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് എബിൻ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ഷിക്കാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കുക്ക് കൗണ്ടി പ്രിസണ്‍ ചാപ്ലെയിനും ആയ ഡോ. അലക്സ് കോശിയാണ്. അതിനോടനുബന്ധിച്ച് സാറ അനിൽ നടത്തുന്ന യോഗ ക്ലാസും ഉണ്ടായിരിക്കും.
കുട്ടികളുടെ മാനസിക വളർച്ചയ്ക്കും, മാനസികോല്ലാസത്തിനും സമൂഹത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യുന്നതിന് സാധിക്കും തുടങ്ങിയവ സംബന്ധിച്ചുള്ള ക്ലാസുകളും നടത്തുന്നതാണ്. ജെസ്സി റിൻസി (773 322 2554) ആണ് ഇതിന്റെ കോർഡിനേറ്റർ. പ്രസ്തുത പരിപാടിയിൽ പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ട്രഷറർ മനോജ് അച്ചേട്ട്, ജോ. സെക്രട്ടറി സാബു കട്ടപുറം, ജോ. ട്രഷറർ ഷാബു മാത്യു, വനിതാ പ്രതിനിധികൾ, യൂത്ത് പ്രതിനിധി ബോർഡംഗങ്ങളും സംബന്ധിക്കുന്നതാണ്.
ഷിക്കാഗോയിലും പരിപസര പ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിഡ്സ് കോർണർ ജൂണ്‍ 25ന്
10:05 PM Jun 21, 2021 | Deepika.com