സാൻഹൊസെ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോർത്തേണ്‍ കാലിഫോർണിയയുടെ ആഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു. കഴിഞ്ഞ ഒരു വർഷത്തോളമായി നീണ്ടുനിൽക്കുന്ന കോവിഡ് മഹാമാരിയ്ക്കുശേഷം കാലിഫോർണിയ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്ത പശ്ചാത്തലത്തിൽ ജൂണ്‍ 20ന് ഫാദേഴ്സ് ഡേയ്ക്ക് സെന്റ് മേരീസ് കമ്യൂണിറ്റി ഹാളിൽ എല്ലാ മുതിർന്നവർക്കും കേക്ക് മുറിച്ച് ആഘോഷിച്ചു.
കെസിസിഎൻസി കമ്മിറ്റി അംഗങ്ങളായ വിവിൻ ഓണശേരിൽ, പ്രബിൻ ഇലഞ്ഞിക്കൽ, സ്റ്റീഫൻ വേലിക്കട്ടേൽ, ഷിബു പുറയംപള്ളിൽ, ഷിബു പാലക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെസിസിഎൻസി ഫാദേഴ്സ് ഡേ ആഘോഷിച്ചു
10:04 PM Jun 21, 2021 | Deepika.com