തങ്കമ്മ ജോസഫ് നിര്യാതയായി

06:45 PM Jun 21, 2021 | Deepika.com
മല്ലപ്പള്ളി: ഗവ. കോണ്‍ട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്‍റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്(103) നിര്യാതയായി. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച പനയംപാല സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കപ്പെടും.

മക്കൾ: തോമസ് കുട്ടി, ജേക്കബ് കുട്ടി, ജോസ് കുട്ടി, എൽസി, ജോർജ് കുട്ടി, (പൂനെ), ബാബു പൂപ്പള്ളി (ന്യുയോർക്ക്) ജോയ് മോൻ (ഡൽഹി), കൊച്ചുമോൻ (ദുബായ്). മരുമക്കൾ: മേരിക്കുട്ടി (കാവതിയിൽ, റാന്നി), ലിസി (പൂവത്തൂർ, ചെങ്ങന്നൂർ), സൂസൻ (കണ്ടത്തിൽ, വള്ളംകുളം) കൊച്ചു ബേബി (അരികുപുറം, പരുമല) സോഫി (മേപ്പറത്ത്, റാന്നി), ലത (എണ്ണശേരിൽ, വാകത്താനം), ശോഭ (തുരുത്തിയിൽ, പത്തനംതിട്ട) ഹേമ (വാക്കയിൽ, പുതുപ്പള്ളി).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം