ദുബായ്: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പ്രവേശിക്കാം. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലേക്ക് എത്തുന്നവർ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്.
ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രില്‍ 24 നാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള വിലക്ക് നീക്കി യുഎഇ; വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം
02:09 AM Jun 20, 2021 | Deepika.com