മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനുമായി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണ്‍ലൈൻ ആയി കെപിഎ ഓപ്പണ്‍ ഹൗസുകൾ സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് റിഫ ഏരിയയുടെ നേതൃത്വത്തിൽ ഓപ്പണ്‍ ഹൗസ് നടക്കുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടർന്ന് വിവിധ ദിവസങ്ങളിൽ സൽമാബാദ്, ഹമദ് ടൌണ്‍, ബുദൈയ, മനാമ, സൽമാനിയ, ഗുദേബിയ, മുഹറഖ്, സിത്ര, ഹിദ്ദ് എന്നീ ഏരിയകൾ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഉണ്ടാകുമെന്ന് പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. ന
റിഫ ഏരിയ ഓപ്പണ്‍ ഹൗസ് വിവരങ്ങൾക്ക് ഏരിയ പ്രസിഡന്റ് ജിബിൻ (3836 5466) , ഏരിയ സെക്രട്ടറി അൻഷാദ് (3315 8284) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ജഗത് കൃഷ്ണകുമാർ
കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പണ്‍ ഹൗസുകൾ സംഘടിപ്പിക്കുന്നു
08:24 PM Jun 17, 2021 | Deepika.com