പതിനേഴ് വയസിന് മുകളിലുള്ളവർക്ക് സ്വയമായും, 16 വയസ് പൂർത്തിയായവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയും രക്തം ദാനം ചെയ്യാവുന്നതാണ്. അമേരിക്കയിൽ ഓരോ സെക്കൻഡിലും രക്തം ആവശ്യമുള്ളവരുടെ എണ്ണം വർധിച്ചുവരുന്നു.
കോവിഡ് 19 രോഗം പൂർണമായും മാറിയവർക്കും, വാക്സീൻ സ്വീകരിച്ചവർക്കും, ഒരാഴ്ചയിലെ വിശ്രമത്തിനുശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ, കർശന സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചു രക്തദാനം ചെയ്യാവുന്നതാണ്.
ജൂണ്‍ 14 മുതൽ ജൂണ്‍ 30 വരെ റെഡ് ക്രോസിലൂടെ രക്തദാനം ചെയ്യുന്നതിന് റജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ഡോളറിന്റെ ഗിഫ്റ്റ് കാർഡു ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിന് മുന്നോട്ടു വരണമെന്നും ഇവർ അഭ്യർഥിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 18007332767 എന്ന നന്പറുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ