ഏഷ്യൻ സമൂഹം ഫിലഡൽഫിയയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്നും മുഖ്യധാരയിൽ സജീവമാകുന്നതിനൊപ്പം യുവതലമുറയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യമുള്ളതാണെന്നും ഓർമ്മിപ്പിച്ചു. ഗവണ്മെന്റിൽ നിന്ന് അർഹതപ്പെട്ട സഹായങ്ങൾ നേടിയെടുക്കാൻ വിസ്മരിക്കരുതെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഫിലഡൽഫിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഫെഡറേഷൻ നിരവധി സാമുഹ്യ സേവനങ്ങൾക്കുപുറമെ ജീവകരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. കോവിഡ് പ്രതിസന്ധിയിൽ പോലീസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഭക്ഷ്യവിതരണമുൾപ്പടെ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ട് ഏഷ്യൻ ഫെഡറേഷന്. ഇന്ത്യൻ സമൂഹത്തിൽ നിന്ന് വൈസ് ചെയർമാൻ അലക്സ് തോമസ്, ഡയറക്ടർമാരായ ജോബി ജോർജ്, അറ്റോർണി ജോസ് കുന്നേൽ എന്നിവർ സജീവമായി പ്രവർത്തിക്കുന്നു.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ധാരാളം നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുത്തു. ഇൻഷ്വറൻസ്, ബാങ്കിംഗ് കമ്മിറ്റികളുടെ ചുമതലയുള്ള സെനറ്ററാണ് സ്ട്രീറ്റ്. മുൻ മേയർ ജോണ് സ്ട്രീറ്റിന്റെ പുത്രനായ ഷെറിഫ് സ്ട്രീറ്റ് ഇന്ത്യൻ സമൂഹത്തിന്റെ ഉറ്റസുഹൃത്താണ്. യുഎസ് സെനറ്റിലേക്ക് മത്സരിക്കാൻ ഏറെ സാധ്യത രാഷ്ട്രീയ നിരീക്ഷകർ ഇദ്ദേഹത്തിന് കൽപ്പിക്കുന്നു. എൻവയണ്മെന്റൽ എഡ്യൂക്കേഷൻ പദ്ധതി അമേരിക്കയിലെ പ്രമുഖ നഗരമായ ഫിലഡൽഫിയയിൽ നടപ്പിലാക്കിയത് എടുത്തുപറയത്തക്ക നേട്ടമാണ്.
റിപ്പോർട്ട്: പി. പി. ചെറിയാൻ