ഡാളസ് മെട്രോപ്ലെക്സിലെ ഡിഎഫ്ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് എന്നീ മൂന്നു പ്രൊവിൻസുകൾ സംയുക്തമായി ആദിത്യമരുളിയ ക്യാന്പ് സണ്ണിവെയിൽ മേയർ സജി ജോർജ് നിലവിളക്ക് കത്തിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. നേതൃത്വ മേഖലയിൽ മലയാളികൾ വേൾഡ് മലയാളി കൗണ്‍സിൽ പോലെയുള്ള ഗ്ലോബൽ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്നതോടൊപ്പം അമേരിക്കൻ പൊളിറ്റിക്കൽ രംഗത്തേക്ക് കാലുവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മേയർ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
.
ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ, വൈസ് പ്രസിഡന്റ് പി.സി. മാത്യു, റീജണ്‍ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നന്പ്യാർ, ജനറൽ സെക്ക്രട്ടറി പിന്േറാ കണ്ണാമ്ബള്ളി, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ എൽദോ പീറ്റർ, ജോണ്സണ് തലച്ചെല്ലൂർ, വൈസ് ചെയർമാൻ വികാസ് നെടുന്പള്ളി, വൈസ് ചെയർപേഴ്സണ്‍ ശാന്താ പിള്ളൈ, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ, ഹൂസ്റ്റണ്‍ പ്രൊവിൻസ് ചെയർമാൻ റോയ് മാത്യു, പ്രസിഡെന്റ് ജോമോൻ ഇടയാടി, സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് അനീഷ് ജോർജ്, നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തര്യൻ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, ട്രഷറർ സാബു യോഹന്നാൻ, ജോണ്‍ അമേരിക്കൻ ബിൽഡേഴ്സ്, നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ് സുകു വർഗീസ്, വൈസ് ചെയർ പേഴ്സണ്‍ ആൻസി തലച്ചെല്ലൂർ, ഡിഎഫ്.ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു, ജനറൽ സെക്രട്ടറി ജോർജ് വർഗീസ്, പ്രിയ ചെറിയാൻ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റീജണൽ പ്രസിഡന്റ് സുധീർ നന്പ്യാർ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. ലയനത്തിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനകം ഡബ്ല്യൂഎംസി. അമേരിക്ക റീജിയൻ കൈവരിച്ച നേട്ടങ്ങളെ പറ്റി ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡന്റ് സുധീർ നന്പിയാരും ജനറൽ സെക്രട്ടറി പിന്േറാ കണ്ണന്പള്ളിയും അഡ്മിൻ വൈസ്വി പ്രസിഡന്റ്വ എൽദോ പീറ്ററും വിവരിക്കുകയുണ്ടായി.
കോവിഡ് കാലത്തു ഫീഡ് അമേരിക്ക പ്രോഗ്രാമിലൂടെ 25000 മീൽസ് നൽകി, കൊട്ട് ദാനത്തിലൂടെ അനേകർക്ക് തണുപ്പ് കാലത്തു ആശ്വാസം ഏകി, സാമൂഹ്യ സേവനത്തിൽ പ്രസിഡന്റ് അവാർഡ് ദാനം റെക്കമെന്റ് ചെയ്യുവാനുള്ള അംഗീകാരം നേടി, സിവിക് എൻഗേജ്മെന്റ്, സ്റ്റുഡന്റ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോം, ബ്രിട്ടീഷ് കോളുന്പിയ പ്രോവിന്സിന്റെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലജ് (ചേർത്തല), ഫ്ലോറിഡ പ്രോവിന്സിന്റെ കരുണാലയം പദ്ധതി, തോപ്രാം കുടി അനാഥാലയ സഹായം, മുതലായി അനേക കർമ്മ പരിപാടികൾ നടത്തിയതായും, കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സമൂഹത്തിനു ന· പകരുവാൻ നമുക്ക് കഴിയുകയുള്ളു എന്ന് ഫിലിപ്പ് തോമസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഗോപാല പിള്ള ഗ്ലോബൽ തലത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിച്ചു. കോഴിക്കോട് റീജിയണൽ കാൻസർ സെന്ററിൽ രോഗികളെ ശുശ്രുഷിക്കുവാൻ എത്തുന്നവർക്ക്അ താമസിക്കുന്നതിനുവേണ്ടി അഞ്ചു മുറികൾ പുതുതായി പണി കഴിപ്പിക്കുകയുണ്ടായി. തിരുവനതപുരം ജില്ലയിൽ കാട്ടാക്കട സബ്ഡിവിഷനിൽ വരുന്ന നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങൾക്കും മാസ്കുകളും സാനിറ്റിസറുകളും നൽകി (ന്യൂയോർക്ക് പ്രൊവിൻസ്), തീരദേശ പ്രദേശങ്ങളിലെ നിർധനരായ സ്ത്രീകൾക്ക് വേണ്ടി 25 തയ്യൽ മിഷിനുകൾ നൽകുന്നതിന്റെ ഭാഗമായി അമേരിക്ക റീജിയൻ 5 തയ്യൽ മിഷ്യനുകൾ സംഭാവന ചെയ്യുകയും കോവിഡ് കാലത്തു ഗൾഫിൽ നിന്നും നാട്ടിലേക്കു ചാർട്ടർ ഫ്ളൈറ്റുകൾ അറേഞ്ച് ചെയ്തതായും ഗോപല പിള്ള പറഞ്ഞു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.സി. മാത്യു നേതൃ രംഗത്തു വേൾഡ് മലയാളി കൗണ്‍സിലിൽ ഒരു ലീഡർഷിപ് ഉണ്ടെന്നും പ്രൊവിൻസ്, റീജണ്‍, ഗ്ലോബൽ തലങ്ങളിൽ നേതൃത്വത്തിലേക്ക് പടി ചവിട്ടി കയറുവാൻ കഴിയുമെന്നും ഡിസ്ട്രിക് 3ൽ ഗാർലാൻഡ് സിറ്റി കൗണ്‍സിലിൽ മത്സരിക്കുവാൻ പ്രചോദനം നൽകിയത് ഡബ്ല്യൂ. എംസിയുടെ സിവിക് എൻഗേജ്മെന്റ് പ്രൊജക്റ്റ് ആണെന്നും പറഞ്ഞു.
മുൻ റീജിയൻ പ്രസിഡന്റ് ഏലിയാസ് പത്രോസ്, റീജണ്‍ എലെക്ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ, മുൻ ഗ്ലോബൽ എലെക്ഷൻ കമ്മീഷണർ, ജോജി അലക്സാണ്ടർ, ജോർജ് ആൻഡ്രൂസ് (ഫൗണ്ടിങ് മെന്പർ) മുതലവർ പരിപാടികളിൽ പങ്കെടുത്തു ക്യാന്പ് ധന്യമാക്കി.
വേൾഡ് മലയാളി കൗണ്‍സിൽ സിൽവർ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുവാൻ പോകുന്ന സുവനീറിന്റെ ഫണ്ട് റൈസിംഗ് ഗോപാല പിള്ളൈ റീജിയൻ വൈസ് പ്രസിഡന്റ് ജോണ്സൻ തലച്ചെല്ലൂരിന് ആദ്യ പരസ്യം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. സുവനീർ റിലീസിന് സുവനീർ കമ്മിറ്റിയുടെ കോഓർഡിനേറ്റർ (റീജിയൻ വൈസ് ചെയർമാൻ) ഫിലിപ്പ് മാരേട്ട് അമേരിക്ക റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെ നിസ്വാർത്ഥമായ സഹകരണം അഭ്യർഥിച്ചു.
ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് പ്രൊഫ. ജോയി പല്ലാട്ടുമാടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വരുന്ന ന്ധമധുരം മലയാളന്ധ പഠന പ്രൊജക്റ്റ് മായി ബന്ധപ്പെട്ടു പ്രൊഫസർ രചിച്ച മലയാള പഠന പുസ്തകങ്ങൾ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു വിതരണം ചെയ്തു.
റീജണ്‍ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, സന്തോഷ് ജോർജ്, അനിൽ അഗസ്റ്റിൻ, അജു വാരിക്കാട് മുതലായവരോടൊപ്പം വിവിധ പ്രൊവിൻസ് ഭാരവാഹികൾ ടോറോണ്ടോ, ബ്രിട്ടീഷ് കോളുന്പിയ, ന്യൂ യോർക്ക്, നോർത്ത് ജേഴ്സി, സൗത്ത് ജേഴ്സി, ഓൾ വിമൻസ്, ചിക്കാഗോ, ഒക്ലഹോമ, ഹൂസ്റ്റണ്‍, ഫ്ലോറിഡ,കാലിഫോർണിയ, ജോർജിയ, മെട്രോ ബോസ്റ്റണ്‍, എന്നിവടങ്ങളിൽ നിന്നും ക്യാന്പിന്റെ വിജയത്തിനായി ആശംസകൾ അറിയിച്ചു, നൂറിലധികം പ്രതിനിധികൾ ക്യാന്പിൽ പങ്കെടുത്തു.
ആൻസി തലച്ചെല്ലൂർ ഈശ്വരഗാനം ആലപിച്ചു. ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. സുകു വർഗീസ്, ഡോക്ടർ നിഷ, എന്നിവർ ആലപിച്ച ഗാനങ്ങൾ സദസിനു കർണാനന്ദമായി. ജോണ്‍സണും അൻസിയും പാടിയ യുഗ്മഗാനവും ,കുമാരി ദേവി നായരുടെ മനോഹരമായ നൃത്തവും സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പ്രിയ ചെറിയാൻ മാനേജ്മന്റ് സെറിമണിയും ഷാനു രാജന്റെ നേതൃത്വത്തിൽ സന്തോഷ് എബ്രഹാം, നിതിൻ വർഗീസ് (റെഡ്സ്റ്റുഡിയോ പ്രൊഡക്ഷൻസ്) മുതലായവർ ഫോട്ടോഗ്രാഫി, ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ചുമതല നിർവഹിച്ചു.
റിപ്പോർട്ട്: പി. പി. ചെറിയാൻ