ഷിക്കാഗോ: കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തിൽ നാൽപ്പത്തിനാലാമത് ആനുവൽ ഫാമിലി പിക്നിക് 2021 ജൂണ്‍ 26 -ന് രാവിലെ 10 മുതൽ വുഡ്റൈഡ്ജ് പാർക്കിൽ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വച്ചു നടത്തുന്നതാണ്.
വിവിധതരം വിനോദ മത്സരങ്ങൾ, ബാർബിക്ക്, ലൈവ് തട്ടുകട, ആനന്ദകരമായ പരിപാടികൾ കോർത്തിണക്കിയ വിവിധ സാംസ്കാരിക പ്രോഗ്രാമുകൾ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും, ഒരുപോലെ ഇഷ്ടപെടുന്ന കലാപരിപാടികൾ ഈ പിക്നിക്കിനു പുതുമ വർധിപ്പിക്കും.
പിക്നിക്കിലേക്ക് എല്ലാ സ്നേഹിതരെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർ ജിറ്റോ കുര്യനുമായി (630) 8632319 ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ ഫാമിലി പിക്നിക് ജൂണ്‍ 26ന്
08:13 PM Jun 17, 2021 | Deepika.com