കോവിഡ് മഹാമാരി അമേരിക്കയിൽ ആഞ്ഞടിച്ച സന്ദർഭങ്ങളിൽ സ്വജീവൻപോലും പണയപ്പെടുത്തി, അന്ന് ക്ഷാമമായിരുന്ന മാസ്ക്കും സാനിറ്ററൈസറും ഫിലഡൽഫിയാ നിവാസികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം എത്തിച്ച്കൊടുക്കുവാനും, ലോക്ക്ഡൗണ്‍ കാലയളവിൽ പൊരിയുന്ന വയറുകളുടെ വിശപ്പടക്കുവാൻ വേണ്ടി ക്രമീകരിച്ച ഭക്ഷ്യവിതരണവും, രോഗത്താൽ വലയുന്നവർക്കും 60 നു മുകളിലുള്ളവർക്കുമായി നടപ്പാക്കിയ കോവിഡ് വാക്സിനേഷൻ ക്ലിനിക്കും ഈ സംഘടനയുടെ ത്യാഗോജ്വലമായ പ്രവർത്തന മികവിന്റെ തെളിവുകളാണെന്ന് സജി മുക്കൂട്ടച്ചനും മറ്റു പ്രാസംഗികരും വ്യകതമാക്കി പറഞ്ഞപ്പോൾ സദസിൽ വിജയാഹ്ളാദത്തിന്റെ ഹർഷാരവം അലയടിച്ചുയർന്നു.
ഫിലഡൽഫിയ സിറ്റി കൗണ്സിൽമാൻ ഡേവിഡ് മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകി. ഉദ്ഘാടകൻ സജി മുക്കൂട്ട് അച്ചനെ ജെയിംസ് പീറ്ററും, മുഖ്യാഥിതി ഡേവിഡ് ഓയെ ബെൻസണ്‍ വർഗീസ് പണിക്കരും സദസിന് പരിചയപ്പെടുത്തി.
പെൻസിൽവാനിയാ സ്റ്റേറ്റ് റപ്രസെന്റ്ററ്റീവ് മാർട്ടിനാ വൈറ്റ്, പെൻസിൽവാനിയ ഹയർകോർട്ട് ജഡ്ജ് മരിയ മക്ളോഗിൻ, പ്രശസ്ത അഭിഭാഷകൻ കാർലോസ് വേഗ, മുൻ ഫിലാഡൽഫിയ സിറ്റി കണ്‍ഡ്രോളർ ജോനഥാൻ സെയ്ദാൽ , ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, കല പ്രസിഡന്റ് ജോജോ കോട്ടൂർ എന്നിവരും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . പ്രസ്തുത യോഗത്തിൽ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിച്ചു.
സെക്രട്ടറി ബിനു ജോസഫ് പബ്ലിക്ക് പ്രോഗ്രാം എംസി ആയി പ്രവർത്തിച്ചു . ആർട്ട്സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിൽ നിമ്മി ദാസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ .നടന വിസ്മയങ്ങൾ തീർത്ത നൃത്തപരിപാടി ഏറെ ആസ്വാദ്യമായി. സാബു പാന്പാടിയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും, ബിനു ജോസഫ്, തോമസുകുട്ടി വർഗീസ് എന്നിവരുടെ ഗാനങ്ങളും ശ്രവണസുന്ദരമായിരുന്നു.
അമേരിക്കൻ നാഷണലാന്തം മെലീസ തോമസും, ഇന്ത്യൻ നാഷണലാന്തം കെസിയാ വർഗീസും ആലപിച്ചു . മാപ്പ് ജനറൽ സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ട്രഷറർ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു. മല്ലു കഫെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.