അബുദാബി : വൈഎംസിഎ അബുദാന്പിയുടെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം വൈഎംസിഎ സ്ഥാപക ദിനാഘോഷവും പ്രസിഡന്റ് സാം. ജി. ദാനിയേലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. നാഷണൽ വൈഎംസിഎ ഇന്ത്യയുടെ പ്രസിഡന്റ് മുൻ ജസ്റ്റീസ് ജെ. ബി. കോശി ഉദ്ഘാടനം നിർവഹിച്ചു.
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. ബെന്നി മാത്യു വൈഎംസി. എ. സ്ഥാപകദിന സന്ദേശം നൽകി. സിഎസ്ഐ മലയാളം ഇടവക വികാരി റവ . ലാൽജി ഫിലിപ്പ്, മാർത്തോമ്മാ ഇടവ വികാരി റവ . ജിജു ജോസഫ്, സഹ വികാരി റവ. അജിത്ത് ഈപ്പൻ തോമസ്, സെന്റ് പോൾസ് മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. മാത്യു ആലുംമൂട്ടിൽ, വൈഎംസിഎ. രക്ഷാധികാരി ബേസിൽ വർഗീസ്, ജനറൽ സെക്രട്ടറി സോണി കുര്യൻ, ട്രഷറാർ പ്രവീണ്‍ ഈപ്പൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സാന്ത്വനം 2021 ന്റെ പ്രകാശനം അൽ റയാൻ കന്പനി മാനേജർ റോയിമോൻ ജോയി നിർവഹിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി വൈഎംസിഎ പ്രവർത്തനോദ്ഘടനവും സ്ഥാപക ദിനാഘോഷവും
11:44 PM Jun 16, 2021 | Deepika.com