ലി​ന ഖാ​ൻ ഫെ​ഡ​റ​ൽ ട്രേ​യ്ഡ് ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ

11:30 PM Jun 16, 2021 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഫെ​ഡ​റ​ൽ ട്രേ​യ്ഡ് ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​ൻ ലി​നാ ഖാ​ന്‍റെ (32) നി​യ​മ​നം യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. വോ​ട്ടെ​ടു​പ്പി​ൽ 28 നെ​തി​രെ 69 വോ​ട്ടു​ക​ളാ​ണ് ലി​ന ഖാ​ൻ നേ​ടി​യ​ത്. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ളോ​ടൊ​പ്പം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ സെ​ന​റ്റം​ഗ​ങ്ങ​ളും ഖാ​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.

കൊ​ളം​ന്പി​യ ലോ ​സ്കൂ​ളി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഓ​ഫ് ലൊ ​ആ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ക​ലി​ഫോ​ർ​ണി​യ സി​ലി​ക്ക​ൻ​വാ​ലി​യി​ൽ നി​ന്നു​ള്ള ലി​ന.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള​വ​രാ​ണു ലി​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ. ല​ണ്ട​നി​ലാ​യി​രു​ന്നു ജ​ന​നം. 2010 ൽ ​പ​തി​നൊ​ന്നാം വ​യ​സ്‌​സി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ലി​ന അ​മേ​രി​ക്ക​യി​ലെ​ത്തി.

വി​ല്യം​സ് കോ​ള​ജി​ൽ നി​ന്നും ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം യെ​യി​ൽ ലോ ​സ്കൂ​ളി​ൽ നി​ന്നും നി​യ​മ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. ലോ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ ആ​മ​സോ​ണ്‍​സ് ആ​ൻ​ഡ് ട്ര​സ്റ്റ് പാ​ര​ഡോ​ക്സ് എ​ന്ന ലേ​ഖ​ന​ത്തി​ലൂ​ടെ ഇ​വ​ർ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ലി​ന​യ്ക്ക് നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ