ഫിലഡൽഫിയ: ആത്മവിഷൻ എന്ന പേരിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രിസ്തീയ റേഡിയോ ഫിലഡൽഫിയ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. ആത്മാവിനെ തൊട്ടുണർത്തുന്ന ക്രിസ്തീയ ഗാനങ്ങൾ, ചിന്തോദീപകങ്ങളായ ആത്മീയ പ്രഭാഷണങ്ങൾ, കുട്ടികൾക്കുള്ള റേഡിയോ പരിപാടികൾ എന്നിവ ആത്മവിഷൻ അവതരിപ്പിക്കുന്നു. നിലവിൽ മലയാളം, തമിഴ് ഗാനങ്ങളാണ് പ്രക്ഷേപണം ചെയ്യുന്നത്. ക്രമേണ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഉള്ള ക്രിസ്തീയ ഗാനങ്ങളും പ്രക്ഷേപണം ചെയ്യും.
ആശ്വാസവും പ്രത്യാശയും പകരുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത, പഴയതും പുതിയതുമായ ക്രിസ്തീയ ഗാനങ്ങളുടെ വൻശേഖരവുമായാണ് ആത്മവിഷൻ രംഗത്തെത്തുന്നത്. റേസയ്സ് കോശി തലയ്ക്കൽ അവതരിപ്പിക്കുന്ന ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോ ശ്രോതാക്കളുടെ യാത്രാവേളകളെയും വിശ്രമ നേരങ്ങളെയും ഏകാന്തതകളെയും സംഗീത സാന്ദ്രമാക്കും. ന്ധന്ധസന്താപ കാലത്തും സന്തോഷ കാലത്തും ശ്രോതാക്കളുടെ സന്തത സഹചാരിയായിരിക്കും ആത്മവിഷൻ’’ എന്ന് റേയ്സ് കോശി തലയ്ക്കൽ പറഞ്ഞു. ആത്മവിഷൻ ആപ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാനാൻ ആൻഡ്രോയിഡ് ഫോണുകൾക്ക് പ്ലസ്റ്റോറിൽ നിന്നും, ഐഫോണുകൾക്ക് ആപ് സ്റ്റോറിൽ നിന്നും സാധിക്കും.
റിപ്പോർട്ട്: പി.ഡി ജോർജ് നടവയൽ
ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു
11:24 PM Jun 16, 2021 | Deepika.com