ഏ​ക​ലോ​കം സ​ഹൃ​ദ​യ വേ​ദി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു

11:21 PM Jun 16, 2021 | Deepika.com
ഡാ​ള​സ്: ഡാ​ള​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​ലോ​കം സ​ഹൃ​ദ​യ വേ​ദി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ (ESNT) ആ​ഭി​മു​ഖ്യ​ത്തി​ൽ "സി​ദ്ധ മു​ദ്ര​'യെ ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 26 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7:30 ക്ക് ​ഡോ. സാ​ലൈ ജ​യ ക​ൽ​പ​ന ന​യി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ പാ​ര​ന്പ​ര്യ വൈ​ദ്യ രീ​തി​ക​ൾ കൊ​ണ്ട് സ​ന്പു​ഷ്ട​മാ​ണ് ഭാ​ര​തം. ആ​യു​ർ​വേ​ദം പോ​ലെ ത​ന്നെ പ്ര​ശ​സ്ത​മാ​യ​താ​ണ് സി​ദ്ധ​വൈ​ദ്യം. ആ ​സി​ദ്ധ വൈ​ദ്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി രൂ​പം കൊ​ണ്ട​താ​ണ് സി​ദ്ധ മു​ദ്ര എ​ന്ന ചി​കി​ത്സ സ​ന്പ്ര​ദാ​യം.

വ​ള​രെ ല​ളി​ത​മാ​യ കൈ ​മു​ദ്ര​ക​ൾ കൊ​ണ്ട് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും, ആ​രോ​ഗ്യ പ്ര​ദ​മാ​യ ശ​രീ​ര​വും, മ​ന​സും കൈ​വ​രി​ക്കു​വാ​നും ഈ ​ചി​കി​ത്സ സ​ന്പ്ര​ദാ​യം കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നു സി​ദ്ധ വൈ​ദ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​രു പ​ക്ഷെ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നു അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ഈ ​ചി​കി​ത്സ സ​ന്പ്ര​ദാ​യ​ത്തെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നും അ​ത് പ​രി​ശീ​ലി​ക്കാ​നും ഉ​ള്ള ഒ​രു അ​വ​സ​രം ആ​ണ് ESNT ഒ​രു​ക്കു​ന്ന​ത്.

സി​ദ്ധ മു​ദ്ര ചി​കി​ത്സ സ​ന്പ്ര​ദാ​യം ജ​ന​കീ​യ​മാ​ക്കാ​ൻ സ്വ​ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ചി​ട്ടു​ള്ള ഒ​രു വ്യ​ക്തി​ത്വ​മാ​ണ് ഡോ. ​സാ​ലൈ ജ​യ ക​ൽ​പ​ന​യു​ടേ​ത്. ക​ഴി​ഞ പ​തി​നാ​റു വ​ർ​ഷ​മാ​യി സി​ദ്ധ മു​ദ്ര​യും, നാ​ഡി ചി​കി​ത്സ​യും പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന പ്ര​ഗ​ത്ഭ​യാ​യ ഒ​രു ഡോ​ക്ട​റാ​ണ് സാ​ലൈ ജ​യ ക​ൽ​പ​ന.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ https://tinyurl.com/ESNT-Sidha എ​ന്ന വെ​ബ്-​സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. Phone: 650-382-2365 | Email: education@ekalokam.org.

റി​പ്പോ​ർ​ട്ട്: പി ​പി ചെ​റി​യാ​ൻ