കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 331,013 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.77 ശതമാനമായി കുറഞ്ഞു.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന മൂന്നുപേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,831 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.51 ശതമാനമാണ്. 1,291 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 312,850 രോഗമുക്തരായി. 16,332 ആക്ടിവ് കേസുകളും തീവ്ര പരിചരണത്തിൽ 185 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 1,487 പേർക്ക് കോവിഡ്; മൂന്ന് മരണം
07:52 PM Jun 16, 2021 | Deepika.com