ടെക്സസ് സംസ്ഥാന സുപ്രീം കോർട്ടിൽ 2009 മുതൽ ജഡ്ജിയായി പ്രവർത്തിച്ചു വരികയായിരുന്നു ഗുസ്മാൻ. അന്നത്തെ ഗവർണറായിരുന്ന റിക്ക് പെറിയാണ് ടെക്സസ് സുപ്രീംകോടതിയിൽ ആദ്യ ഹിസ്പാനിക്ക് വനിതാ ജഡ്ജിയായി ഗുസ്മാനെ നിയമിച്ചത്.
അറ്റോർണി ജനറൽ മത്സരത്തിനു വേണ്ടി ഒരാഴ്ച മുന്പാണ് ഈവ ഗുസ്മാൻ സുപ്രീംകോടതി ജഡ്ജി സ്ഥാനം രാജിവച്ചത്. അടുത്ത വർഷം വരെ ജഡ്ജിയായി തുടരുന്നതിനുള്ള അവസരം ഉപേക്ഷിച്ചാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ ഇവർ തീരുമാനിച്ചത്.
കെൻ പാക്സറ്റനെതിരെ മത്സരിക്കുന്നതിന് ലാൻഡ് കമ്മീഷണറായ ജോർജ് പി. ബുഷും രംഗത്തുണ്ട്. കെൻ പാക്സ്റ്റനും ജോർജ് ബുഷും തനിക്ക് ഇഷ്ടപ്പെട്ട വ്യക്തികളാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഗുസ്മാൻ കൂടി രംഗത്തെത്തിയതോടെ ട്രംപിന്റെ പിന്തുണ ആർക്ക് ലഭിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഡമോക്രാറ്റിക് പ്രൈമറിയിൽ സിവിൽ റൈറ്റ്സ് അറ്റോർണി ലി മെറിറ്റ് നാമനിർദേശ പത്രിക നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ