കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് വിദേശികളുടെ പ്രവേശന നിരോധനം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ 6,130 പുതിയ വൈറസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ കൂടുന്ന അവസ്ഥയിൽ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് കൊറോണയെ നേരിടുന്നതിൽ കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന ആരോഗ്യ വകുപ്പിന്റെ അഭിപ്രായത്തെ തുടർന്നാണ് കൊറോണ സുപ്രീംസമിതിയുടെ യോഗത്തിൽ തീരുമാനം നീട്ടിയത്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധമായ അന്തിമമായ തീരുമാനം ഉണ്ടാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശന നിരോധനം നീട്ടി കൊറോണ സുപ്രീംസമിതി
11:37 PM Jun 14, 2021 | Deepika.com