ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതുമായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ക്ക് (എഫ്പിഎംസി ) പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി ജോമോൻ എടയാടി (പ്രസിഡന്റ്), രാജൻ യോഹന്നാൻ (വൈസ് പ്രസിഡന്റ് ), സാം തോമസ് (ജനറൽ സെക്രട്ടറി),ബിജു കുഞ്ഞുമോൻ (ജോയിന്റ് സെക്രട്ടറി), സുനിൽ കുമാർ (ട്രഷറർ), ജോമി ജോം (ജോയിന്റ് ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കുര്യൻ ഡേവിഡ്, ഷാജിമോൻ ഇടിക്കുള, സുഭാഷിതൻ ബാഹുലേയൻ, ജിജോ ജോസഫ്, ജോർജ് കൊച്ചുമ്മൻ എന്നിവരേയും യൂത്ത് ഫോറം കോഓർഡിനേറ്റർമാരായി അശോക് ജെയിംസ് തൈശേരിൽ, മിനു മരിയ ജോഷി എന്നിവരെയും തെരഞ്ഞെടുത്തു.
മേയ് 23 ന് ന്യൂട്രീഷ്യൻ ഹബ് ഓഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ നായർ സ്വാഗതം ചെയ്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷ പ്രസംഗം നടത്തി. ട്രഷറർ സാജൻ ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു പൊതുയോഗം പാസാക്കി. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് മുൻ പ്രസിഡന്റ് കൂടിയായ സന്തോഷ് ഐപ്പ് നേതൃത്വം നൽകി.
റിപ്പോർട്ട് : ജീമോൻ റാന്നി
ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
06:11 PM Jun 11, 2021 | Deepika.com