കുവൈറ്റ് സിറ്റി : ബലിപെരുനാൾ പ്രമാണിച്ച് ജീവനക്കാർക്ക് ജൂലൈ മാസത്തെ ശന്പളം നേരത്തെ നൽകാൻ ധനമന്ത്രാലയം സെൻട്രൽ ബാങ്കിന് നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂലൈ 15 ന് മുന്പായി തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കണമെന്ന് അറിയിച്ചിരിക്കുന്നത്. പ്രവാസികൾ അടക്കമുള്ള തൊഴിലാളികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. വിദേശികൾ ഏറെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലും പെരുന്നാളിനോടനുബന്ധിച്ച് ശന്പളം നേരത്തെ നൽകുമെന്നാണ് സൂചനകൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ
ബലിപെരുനാൾ: ജീവനക്കാർക്ക് നേരത്തെ ശന്പളം നൽകാൻ നിർദ്ദേശിച്ച് കുവൈറ്റ് ധനകാര്യമന്ത്രാലയം
10:56 PM Jun 10, 2021 | Deepika.com