ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​ക്ക് ഹൃ​ദ​യം ക​വ​ർ​ന്നൊ​രു ആ​ശം​സ​യൊ​രു​ക്കി ഒ​രു​പ​റ്റം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ

11:37 PM Jun 09, 2021 | Deepika.com
ദു​ബാ​യ്: ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഹൃ​ദ്യ​മാ​യൊ​രു ആ​ശം​സ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് യു​എ​ഇ​യി​ലെ നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​രാ​യ കു​ട്ടി​ക​ൾ. കേ​ര​ളം, യു​എ​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ​യും, ര​ക്ഷി​താ​ക്ക​ളു​ടെ​യും, ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രൊ​ഫ​ഷ​ന​ലു​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്മൈ​ൽ​സ് എ​ന്ന സം​ഘ​ട​ന​യാ​ണ് ആ​ശം​സ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

റാ​ഷി​ദ് ബി​ൻ ഹം​ദാ​ൻ, ഷെ​യ്ഖ ബി​ൻ​ത് ഹം​ദാ​ൻ എ​ന്നീ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​നും കു​ടും​ബ​ത്തി​നു​മാ​ണ് പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്മൈ​ൽ​സ് എ​ന്ന സം​ഘ​ട​ന​യി​ലെ ഒ​രു പ​റ്റം കു​ട്ടി​ക​ൾ വീ​ഡി​യോ​യി​ലൂ​ടെ ഹൃ​ദ്യ​മാ​യ ആ​ശം​സ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ശം​സ​ക​ൾ പ​റ​യു​ക​യും എ​ഴു​തു​ക​യും ചി​ത്രം വ​ര​യ്ക്കു​ക​യും ചെ​യ്താ​ണ് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഇ​മാ​ദ്, രാ​ഹു​ൽ, ആ​ന​ന്ദ്, ര​ത്ന എ​ന്നി​വ​ർ ചി​ത്രം വ​ര​ച്ചും , അ​ൻ​ജാ​ൻ സ​തീ​ഷ് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ചും ആ​ശം​സ നേ​ർ​ന്ന​പ്പോ​ൾ, രേ​ശ്മ, ജാ​സ്മി​ൻ, ഫാ​ത്തി​മ, അ​യ്യ​പ്പ​ൻ അ​ടൂ​ർ, മീ​നാ​ക്ഷി, ഫ​ർ​ഹാ​ൻ, സെ​യ്റ സാ​റ റെ​ൻ, ആ​ൻ​ലി​ന ലി​ൻ​സ് ചി​റ​യ​ത്ത്, അ​ല​ൻ തോ​മ​സ് ഷി​ജോ, അ​സ്മാ അ​ഫാ​ഖ് എ​ന്നി​വ​ർ നി​റ​ചി​രി​യോ​ടെ ആ​ശം​സ​ക​ളു​മാ​യെ​ത്തി.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യും, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്മൈ​ൽ​സ്ന് കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​യെ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന ഉ​ദ്ദേ​ശ്യം കൂ​ടി കൂ​ട്ടാ​യ്മ​യ്ക്ക് ഉ​ണ്ടെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

പ്ര​തീ​ക്ഷ​യി​ലെ കൊ​ച്ചു​കൂ​ട്ടു​കാ​രും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ഈ ​വി​ഡി​യോ ഷെ​യ്ഖ് ഹം​ദാ​ന് എ​ത്തി​ക്കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ ആ​ഗ്ര​ഹം.​അ​തി​നു ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രി​ൽ ചി​രി​യു​ടെ സൗ​ന്ദ​ര്യം പ​ട​ർ​ത്തു​ന്ന സ്പെ​ഷ്യ​ൽ സ്മൈ​ൽ​സ് പ്ര​വ​ർ​ത്ത​ക​ർ.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള