കുവൈറ്റ് സിറ്റി: വെണ്മണി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ചെങ്ങന്നൂർ വെണ്മണി പുന്തല, മഠത്തിൽ പടുതട്ടിൽ വർഗീസ് ജോണ് (60) ആണ് നിര്യാതനായത്. ഡെൽറ്റ ഗ്രൂപ്പ് ഫോർ ടെക്നിക്കൽ സിസ്റ്റംസിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി കുവൈറ്റിൽ താമസിക്കുന്നു. സാൽമിയയിലെ താമസസ്ഥലത്ത്് നെഞ്ചുവേദനയെ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വെണ്മണി സ്വദേശി കുവൈറ്റിൽ നിര്യാതനായി
11:24 PM Jun 09, 2021 | Deepika.com