റോഡ്ഐലന്റ്: ക്രിസ്തീയ ജീവിതത്തിന്റെ ധന്യത പൂർണമാകുന്നത് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിറഞ്ഞു തുളുന്പുന്ന ജീവിതത്തിന്റെ ഉടമകളായി രൂപാന്തരപ്പെടുന്പോഴാണെന്ന് ആൽബനി ഡയോസിസിലെ എപ്പിസ്കോപ്പൽ ചർച്ച് വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റോഡ്ഐലന്റ് യൂണിവേഴ്സിറ്റി കെമിസ്ടി പ്രഫ.റവ. ഡോ. ജെയിംസ് എൻ. ജേക്കബ് ഉദ്ബോധിപ്പിച്ചു. ജൂണ് 8 ചൊവ്വാഴ്ച വൈകിട്ട് 8ന് ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ 369-ാമത് സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ഡോ. ജെയിംസ്.
ഇസ്രയേൽ ജനം നിരാശയിൽ കഴിഞ്ഞിരുന്നപ്പോൾ യെഹസ്ക്കേൽ പ്രവാചകനിലൂടെ അവരെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവ് ഏതു സമയത്തും ഏതു സാഹചര്യത്തിലും നമ്മെ ധൈര്യപ്പെടുത്തുകയും തമ്മിൽ ക്രിയ ചെയ്യുമെന്നും- അച്ചൻ ഓർമ്മപെടുത്തി. പരിശുദ്ധാത്മാ ഫലങ്ങൾ പുറപ്പെടുവിച്ച് സമൂഹത്തിൽ നാം പ്രവർത്തിക്കുന്പോൾ മറ്റുള്ള അനേകർക്ക് നമ്മുടെ ജീവിതം മാതൃതയാക്കപ്പെടുകയും അനുഗ്രഹത്തിന് മുഖാന്തിരമാകുകയും ചെയ്യുമെന്ന് അച്ചൻ പറഞ്ഞു.
ടെന്നിസിയിൽ നിന്നുള്ള അലകസ് തോമസിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചതും ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ ഡോക്ടറെ പരിചയപ്പെടുത്തി. തുടർന്ന് ഈമാസം വിവാഹവാർഷികം കൊണ്ടാടുന്ന ടി.എ. മാത്യു-വൽസമ്മ, ഷാജി രാമപുറം- ബിജി രാമപുരം എന്നിവർക്ക് ആശംസകൾ നേർന്നു. നിശ്ചയിക്കപ്പെട്ട പാഠഭഗം ഷാജി രാമപുറം വായിച്ചു. കഴിഞ്ഞവർഷങ്ങളിൽ ഐപിഎൽ പ്രെയർ മീറ്റിംഗ് അനുഗ്രഹമായി സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നതും വിവിധ രാജ്യങ്ങളിൽ നിന്നും സഭാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവെന്നതും ദൈവിക നടത്തിപ്പായി കാണുന്നവെന്ന സിവി. സാമുവേൽ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നുള്ള കോർഡിനേറ്റർ ടി.എ. മാനു നന്ദി പറഞ്ഞു. തുടർന്നുള്ള മധ്യസ്ഥ പ്രാർഥനയ്ക്ക് ഡാളസിൽ നിന്നുള്ള കെ.എസ്. മാത്യു നേതൃത്വം നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിറഞ്ഞു തുളുന്പുന്ന ജീവിതത്തിന്റെ ഉടമകളായി മാറണം: റവ. ഡോ. ജെയിംസ് ജേക്കബ്
11:15 PM Jun 09, 2021 | Deepika.com