ന്യൂയോർക്ക്: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനു നിഥിന് കൈത്താങ്ങുമായി ഫോമാ ഹെൽപിംഗ് ഹാന്റ്. ഹെൽപിംഗ് ഹാന്റിലൂടെ കാരുണ്യ മനസ്കരായ അഭ്യുദയകാംഷികൾ നൽകിയ സംഭാവനകൾ നിഥിന് കൈമാറി. എഞ്ചിനീയറിംഗ് വിദ്യാർഥിയായ സാധാരണ കുടുംബത്തിൽ പെട്ട നിഥിന്റെ വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സകൾക്കാവാശ്യമായ ധനം കണ്ടെത്തുക എന്നത് കുടുംബത്തിന് വളരെ ക്ലേശകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫോമാ ഹെൽപിംഗ് ഹാൻഡ് സഹായ ഹസ്തം നീട്ടിയത്.
സാന്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെൽപിംഗ് ഹാൻഡ്. നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി ഹെൽപിംഗ് ഹാന്റ് പദ്ധതിയിലേക്ക് വേേുെ://ളീാമമവലഹുശിഴവമിറെ.ീൃഴ എന്ന വെബ്സൈറ്റിലൂടെ സംഭാവനയായി നൽകി ഹെൽപിംഗ് ഹാന്റിൽ പങ്കാളികളാകാം. അമേരിക്കയിലും കേരളത്തിലും അത്യാഹിതങ്ങളിൽപെടുന്നവർക്കും, സാന്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ് ഫോമയുടെ ഹെൽപിംഗ് ഹാൻഡ് സാന്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാന്പത്തിക ക്ലേശമനുഭവിക്കുന്നവർ, വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ തുടങ്ങിയവരെയാണ് ഹെൽപിംഗ് ഹാന്റിന്റെ ഗുണഭോക്താക്കളായി കണക്കാക്കുക.
ഫോമ നിർവാഹക സമിതിയും, ദേശീയ സമിതി അംഗങ്ങളും, ഫോമാ ഹെൽപിംഗ് ഹാന്റിന്റെ സന്നദ്ധ സേവകരും, അംഗങ്ങളും മേഖല കോർഡിനേറ്റേഴ്സും, റീജണൽ വൈസ്പ്രസിഡന്റുമാരും, ആത്മാർഥതയോടെ കൈകോർത്തതിന്റെ ഫലമായാണ് നിഥിനെ സഹായിക്കാൻ ഹെൽപിംഗ് ഹാന്റിനു കഴിഞ്ഞത്. സഹായിക്കാനും, സംഭാവന നൽകാനും തയാറായ എല്ലാ നല്ല മനസ്കരായവർക്കും ഫോമയുടെ അഭ്യുദയകാംഷികൾക്കും ഫോമാ എക്സിക്യൂട്ടീവ് സമിതിയും ഹെൽപിംഗ് ഹാന്റിന്റെ ഭാരവാഹികളും നന്ദി അറിയിച്ചു.
റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ
ഫോമാ ഹെൽപിംഗ് ഹാന്റിന്റെ കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസുമായി നിധിൻ
11:10 PM Jun 09, 2021 | Deepika.com