കോർപസ് ക്രിസ്റ്റി (ടെക്സസ്): ഒരു വയസുള്ള കുട്ടിയെയും അമ്മ ജെസബേൽ സമോറയേയും തട്ടിക്കൊണ്ടു പോയ ക്രിസ്റ്റിൻ ഗാർസിയയ്ക്കെതിരെ (24) പോലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. കൊലപാതകത്തിനും കവർച്ച നടത്തിയ കേസിലും പോലീസ് അന്വേഷണം നേരിടുകയായിരുന്നു ക്രിസ്റ്റിൻ ഗാർസിയ.
വീട്ടിൽ അതിക്രമിച്ചു കടന്നു കുട്ടിയേയും ജെസബേലിനെയും ക്രിസ്റ്റിൻ ഗാർസിയ തട്ടികൊണ്ടുപോകുകയായിരുന്നു. ക്രിസ്റ്റിൻ ഗാർസിയയുടെ മുൻ കാമുകിയായിരുന്നു ജെസബേൽ. ജെസബേലിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പോലീസ് വെളിപ്പെടുത്തി. പതിനെട്ടു വയസപ പ്രായവും, നാലടി പതിനൊന്ന് ഇഞ്ചു ഉയരവുമുണ്ട്. ബ്ലു ജീൻസും, ടോപുമാണ് ഇവർ ധരിച്ചിരുന്നത്.
തട്ടികൊണ്ടുപോയ ഗാർസിയാക്ക് അഞ്ച് ഇഞ്ച് ഉയരവും 160 പൗണ്ട് തൂക്കവും ഉണ്ടെന്നും വെള്ള ഹുഡിയും കറുത്തമാസ്ക്കും ധരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. 2007 കാഡിലാക് എസ്ക്കലേഡ് ടെക്സസ് നന്പർ പ്ലേറ്റ് 4ടഖഗഇ കാറാണ് തട്ടികൊണ്ടു പോകുന്നതിനായി ഉപയോഗിച്ചത്. വാഹനത്തെക്കുറിച്ചോ, ഗാർസിയക്കുറിച്ചോ വിവരം ലഭിക്കുന്നവർ 911 നന്പറിൽ വിളിച്ചു വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കുട്ടിയേയും അമ്മയെയും തട്ടികൊണ്ടുപോയ പ്രതിയെ കണ്ടെത്താൻ ആംബർ അലർട്ട് പ്രഖ്യാപിച്ചു
11:08 PM Jun 09, 2021 | Deepika.com