ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 28ന് സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ നാലിന് ഓണസദ്യയോടെ ആരംഭിക്കുന്നു.
ഓണാഘോഷ പൊതുചടങ്ങിൽ വച്ചു അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
ഓണാഘോഷ പരിപാടിയിൽ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ ധാരാളം ആളുകൾ പങ്കെടുക്കാറുള്ളത് കൊണ്ട് എല്ലാവർക്കും സൗകര്യപ്രദമായ ദിവസമായിട്ടാണ് ഓഗസ്റ്റ് 28 തെരഞ്ഞെടുത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ(847-477-0564)
സെക്രട്ടറി ജോഷി വള്ളിക്കളം(312 685 6749),
ട്രഷറർ മനോജ് അച്ചേട്ട്(224 522 2479
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28ന്
11:06 PM Jun 09, 2021 | Deepika.com