കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് എണ്ണ, വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോ കാർബണ്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ സഹകരണവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമാണ് ചർച്ച ചെയ്തതെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എൻജിനീയർമാരുടെ വിഷയങ്ങൾ ഉൾപ്പെടെ അംബാസഡർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു
10:30 PM Jun 08, 2021 | Deepika.com