കു​ഴ​ൽ​പ്പ​ണം: സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

10:22 PM Jun 08, 2021 | Deepika.com
ജി​ദ്ദ : സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​പ​രി​വാ​ർ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ബി​ജെ​പി​യു​ടെ കൈ​വെ​ള്ള​യി​ൽ ഒ​തു​ക്കി​യ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ക​ള്ള​പ്പ​ണം കൈ​പ്പ​റ്റി​യ​വ​രി​ൽ നി​ന്നും ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ൽ നി​ന്നും ഓ​രോ ദി​വ​സ​വും പു​റ​ത്തു വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​താ​നും നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചാ​ൽ കേ​ര​ളം ബി.​ജെ.​പി. ഭ​രി​ക്കു​മെ​ന്ന് സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു വാ​യി​ക്കേ​ണ്ട​താ​ണ്.

കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലെ ഉ​ന്ന​ത​രു​ടെ ബ​ന്ധം പു​റ​ത്തു കൊ​ണ്ട് വ​രാ​നും രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ശി​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ​ൻ ബീ​രാ​ൻ​കു​ട്ടി, സി.​വി. അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വേ​ഗ​പ്പു​റ, ഷാ​ഫി കോ​ണി​ക്ക​ൽ, യാ​ഹൂ​ട്ടി തി​റു​വേ​ഗ​പ്പു​റ, ആ​ഷി​ക് വ​യ​നാ​ട്, റാ​സി കൊ​ല്ലം, റ​ഫീ​ഖ് പ​ഴ​മ​ള്ളൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ