കുവൈറ്റ് സിറ്റി: മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് പത്തായി സെന്ററിൽ താമസിക്കുന്ന മാളിയേക്കൽ അമ്മദ് (75) കുവൈറ്റിൽ നിര്യാതനായി. 40 വർഷത്തോളമായി കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സിറ്റി മേഖല അംഗമാണ്. പിതാവ്: പരേതനായ കുഞ്ഞിബാവ മുസ്ലിയാർ (തെക്കേപ്പുറം ഹാജിയാർ പള്ളി മുൻ ഇമാം). മക്കൾ: ശാഹിദ, ഫാത്തിമ, നിസാർ. മരുമക്കൾ: ഹനീഫ മാളിയേക്കൽ (പിസിഡബ്ല്യൂഎഫ് കുവൈറ്റ് ഉപദേശക സമിതി ചെയർമാൻ), സിദ്ധീഖ് (കുവൈറ്റ്) ജുവൈഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പത്തായി സെൻറർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പൊന്നാനി സ്വദേശി കുവൈറ്റിൽ നിര്യാതനായി
10:13 PM Jun 08, 2021 | Deepika.com