നെന്മാറ : അശ്രദ്ധമായി ഓടിച്ച തമിഴ്നാട് രജിസ്ട്രേഷനുള്ള പാൽ വിതരണ വണ്ടിയുടെ ഇടിയിൽ നിന്നു രക്ഷപ്പെടാൻ വെട്ടിച്ച കാർ നിയന്ത്രണം തെറ്റി വൈദ്യുതി തൂണിലും സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ കാറിനും സ്കൂട്ടറിനും കേടുപറ്റി.
ഇന്നലെ വൈകുന്നേരം ആറിനു വിത്തനശേരി ബ്ലോക്ക് ഓഫീസിൽ സമീപത്താണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അപകടത്തിൽ പെട്ട കാർ ഓടിച്ച ഒലിപ്പാറ കൊടിക്കരുന്പ് സ്വദേശി ഷാരോണിന് നിസാര പരിക്കേറ്റു. വൈദ്യുതി തൂണ് ഇടിയുടെ ആഘാതത്തിൽ തകർന്നു. കേബിൾ ലൈനുകൾ വാഹനത്തിനു മുകളിലേക്കു വീണു വൈദ്യുതി ബന്ധം നിലച്ചതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി.
നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചു
01:10 AM Dec 10, 2022 | Deepika.com