നിയമനങ്ങളിലെ കോഴ വിവാദം: കിഴക്കഞ്ചേരി സഹകരണ ബാങ്കിലേക്ക് സിപിഎം മാർച്ച്
01:10 AM Dec 10, 2022 | Deepika.com
വടക്കഞ്ചേരി: കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട സാന്പത്തിക അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സിപിഎം കിഴക്കഞ്ചേരി ഒന്ന്, രണ്ട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുണ്ടുകാട്ടിൽ നിന്നും ആരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രതിഷേധയോഗം സിപിഎം സംസ്ഥാനകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. കലാധരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.കണ്ണൻ, എസ്. രാധാകൃഷ്ണൻ, വി. രാധാകൃഷ്ണൻ, വി. ഓമനക്കുട്ടൻ, എൻ. രാമകൃഷ്ണൻ പ്രസംഗിച്ചു.