കോയന്പത്തൂർ : സോണിയാ ഗാന്ധിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് കോയന്പത്തൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ടുമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 11 മണിക്ക് പ്രത്യേക പൂജ നടത്തി. ജില്ലാ പ്രസിഡന്റ് വക്കീൽ കറുപ്പുസാമി, വീനസ് മണി, ഗണപതി ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജുഡീഷ്യൽ കൗണ്‍സിലിനു മുന്നിൽ കോണ്‍ഗ്രസ് അഭിഭാഷകർ പടക്കം പൊട്ടിച്ചു ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.
ജലവിഭവ അന്താരാഷ്ട്ര സമ്മേളനം
കോയന്പത്തൂർ : കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ "സംയോജിത ജലവിഭവ മാനേജ്മെന്റ്: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് നടത്തി. ഡോ. കിറ്റ്സ് രജിസ്ട്രാർ ആർ. ഏലിയാ ബ്ലെസിംഗ്, സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി. സാമുവൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പ്രഫ.എൽ. ഇളങ്കോ, ഡോ. ഗിരീഷ് ഗോപിനാഥ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. സജികുമാർ, എമിരിറ്റസ് പ്രൊഫസർ സിഇഒ, ഐഡബ്ല്യുആർഎമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡബ്ല്യുആർപിഎം കണ്‍സൾട്ടന്റും ഡോ. മുരളീകൃഷ്ണ അയ്യങ്കി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സോണിയാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
01:08 AM Dec 10, 2022 | Deepika.com