കൊല്ലങ്കോട്: ഉൗട്ടറ വരട്ടാർ പാതയിൽ തെരുവുനായ് ശല്യം രൂക്ഷം. പകൽ സമയങ്ങളിലും നായ്ക്കൾ കൂട്ടമായാണ് റോഡിൽ പരക്കംപായുന്നത്. ഇതുവഴി കാൽനട, ഇരുചകവാഹന യാത്രയും അതീവ ദുഷ്കരമായി.
പ്രദേശവാസികളില്ലാത്തവർ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളെ പിന്തുടർന്നു അക്രമിക്കാൻ തുനിയുന്നതും അപകട ഭീഷണിയാവുന്നുണ്ട്. വിദ്യാർഥികൾ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും ഇതുവഴി സഞ്ചാരം അക്രമണ ഭീതിയിലാണ്. അഞ്ചുവർഷം മുൻപാണ് ഇവിടെ തെരുവുനായ് പിടുത്തം ഉണ്ടായിരിക്കുന്നത്.
പിന്നീട് തെരുവുനായ്ക്കൾ പെറ്റുപെറുകിയതാണ് ക്രമാതീതമായ വർധനയ്ക്കു കാരണമെന്നാണു നാട്ടുകാരുടെ പരാതി. നായ്ക്കളുടെ വന്ധീകരണ പ്രക്രിയ നടക്കാത്തതും തിരിച്ചടിയായെന്നു നാട്ടുകാർ പറയുന്നു.
ഊട്ടറ വരട്ടാർ പാതയിൽ തെരുവുനായ് ശല്യം
01:08 AM Dec 10, 2022 | Deepika.com